(www.kl14onlinenews.com)
(25-Sep-2023)
അവഗണനയുടെ നടുവില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം;
കാസര്‍കോട്: അധികൃതരുടെ അവഗണനയിലും സൗകര്യങ്ങളുടെ അപര്യാപ്‌തതയിലും വീര്‍പ്പുമുട്ടി കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന്റെ ചെറിയൊരു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലുള്ള എ.സി പ്രവര്‍ത്തിക്കാതെ തന്നെ മാസങ്ങളായി. അടച്ചിട്ട മുറിക്കുള്ളില്‍ വായു കടക്കാനും പുറന്തള്ളാനുമുള്ള സംവിധാനമില്ലാത്തത് ഇവിടെയെത്തുന്ന വയോജനങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു.
രണ്ട് മുറികളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കാസര്‍കോടല്ലാതെ വോറൊരിടത്തും കാണാന്‍ കഴിയില്ല. അതിനാല്‍ തന്നെ കാത്തിരിപ്പിനുള്ള ഇരിപ്പിടങ്ങളും കുറവാണ്. അപേക്ഷകര്‍ക്ക് തങ്ങളുടെ ഊഴവും കാത്ത് തെരുവില്‍ നില്‍ക്കണം. ഫോട്ടോയെടുക്കാന്‍ മുന്നിലിരുന്നാല്‍ ക്യാമറ ബാട്ടറി ചാര്‍ജ്ജ് കഴിയും. പകരം ബാട്ടറിയില്ലാത്തിനാല്‍ ബാട്ടറി റീ ചാര്‍ജ്ജ് ആകും വരെ അപേക്ഷകര്‍ കാത്തിരിക്കേണ്ട സ്ഥിതി വിശേഷവുമാണ് ഇവിടെ നിലവിലുള്ളത്.
ഇതിനെപ്പറ്റി പരാതിപ്പെട്ടാല്‍ ആകെയുള്ള നാലും ജീവനക്കാരും നിസ്സഹായരാണ്. അവര്‍ ഇക്കാര്യങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ട മേലുദ്യാഗസ്ഥരെ അറിയിക്കുന്നെങ്കിലും അവിടെ നിന്നും കൃത്യമായ ഇടപെടലുണ്ടാവുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ജില്ലയിലെ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിളെ ആശ്രയിച്ച് കഴിയുന്നവരാണ്. അവര്‍ക്ക് പാസ്‌പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇപ്പോഴും കാഴിക്കോടിനെയും, പയ്യന്നൂരിനെയും ആശ്രയിക്കേണ്ടി വരുന്നു വെന്നത് ഖേദകരമാണ്. നിലവിലുള്ള കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍, പാര്‍ലമെന്റംഗം രാജ് മോഹന്‍ ഉണ്ണിത്താന്‍, കോഴിക്കോട് റീജിയനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
പ്രസിഡണ്ട് ശരീഫ് കാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജലീല്‍ മുഹമ്മദ്, ഫാറൂഖ് കാസ്‌മി, ഷാഫി എ.നെല്ലിക്കുന്ന്, എം.എ സിദ്ദീഖ്, കെ.സി ഇര്‍ഷാദ്, മജീബ് അഹമദ്, മഹമൂദ് ഇബ്രാഹിം, ടി.എ ആസിഫ,്
എ.കെ.ഫൈസല്‍, അബൂബക്കര്‍ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുനൈഫ് എം.എ.എച്ച് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റഹീസ് നന്ദിയും പറഞ്ഞു.
Post a Comment