(www.kl14onlinenews.com)
(20-Sep-2023)
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് സീസണില്‍ വമ്പന്‍ വിജയത്തോടെ തുടക്കമിട്ട സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും. ഹോം മത്സരത്തിലാണ് ബാഴ്‌സലോയുടെ ജയം. അഞ്ച് ഗോളുകള്‍ക്ക് ബെല്‍ജിയം ക്ലബ്ബ് റോയലിനെയും ആന്റ്വെറപ് എഫ്സിയെയുമാണ് തോല്‍പ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. ജാവോ ഫെലിക്സ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ഗാവി എന്നിവരും സ്‌കോര്‍ ചെയ്തു. ആന്റ്വെറപ് താരം ജെല്ലെ ബാറ്റയ്ല്ലെയുടെ സെല്‍ഫ് ഗോളും കൂടിയായതോടെ ബാഴ്സ അഞ്ച് തികച്ചു.
നിലവിലെ ജേതാക്കളായ മാഞ്ചെസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ റോഡ്രിയും സ്‌കോര്‍ ചെയ്തു. ഒസ്മാന്‍ ബുകാരിയാണ് റെഡ് സ്റ്റാറിനായി ഒരു ഗോള്‍ മടക്കിയത്. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ പിഎസ്ജി ജര്‍മന്‍ കരുത്തരായ ബെറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കിലിയന്‍ എംബാപ്പെയും അഷ്റഫ് ഹക്കീമിയുമാണ് ഫ്രഞ്ച് ക്ലബ്ബിനായി സ്‌കോര്‍ ചെയ്തത്.
Post a Comment