പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ജെയ്ക് സി.തോമസ്‌ പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡി.വൈ.എഫ്.ഐ

(www.kl14onlinenews.com)
(16-Aug-2023)

പുതുപ്പള്ളി തെരഞ്ഞെടുപ്പ്:
ജെയ്ക് സി.തോമസ്‌ പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡി.വൈ.എഫ്.ഐ
കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ജെയ്ക് ആവശ്യപ്പെട്ടു.

രാവിലെ മണര്‍കാടുള്ള വീട്ടില്‍ നിന്നും കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ജെയ്ക് ആദ്യം എത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ നല്‍കി.

എം വി ഗോവിന്ദന്‍, ഇപി ജയരാജന്‍, വിഎന്‍ വാസവന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം പ്രകടനമായി കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വരണാധികാരിയുടെ ഓഫീസിലെത്തി. നാല് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു.

സ്വത്ത് ഉയര്‍ത്തി നടത്തുന്ന വ്യക്തി അധിക്ഷേപങ്ങളോടുള്ള എതിര്‍പ്പും ജെയ്ക് പരസ്യമാക്കി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ അയര്‍ക്കുന്നം പഞ്ചായത്തിലാണ് വോട്ട് ചോദിച്ചിറങ്ങിയത്. ചാണ്ടി ഉമ്മനും ലിജിന്‍ ലാലും നാളെ പത്രിക സമര്‍പ്പിക്കും.

Post a Comment

Previous Post Next Post