(www.kl14onlinenews.com)
(28-Aug-2023)
വിവിധതര പരിപാടികളോടെ ഓണം ആഘോഷിച്ച് കാസർകോട് ഗവണ്മെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകൾ
വിദ്യാനഗർ: മലയാളികളുടെ പ്രധാന ആഘോഷമായ ഓണക്കാലത്തെ വരവേറ്റ് കാസർഗോഡ് ഗവ:കോളേജ് എൻ എസ് എസ് യൂണിറ്റുകൾ. വിവിധങ്ങളായ പരിപാടികളോട് കൂടി ഈ വർഷത്തെ ആഘോഷം വ്യത്യസ്തമായി.
കാസർഗോഡ് കളക്ട്രെറ്റും എൻ എസ് എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഡിപാർട്മെൻ്റ് തലത്തിൽ പുക്കള മത്സരവും, ടീമുകളായി തിരിച്ച് ട്രഷർഹഡ്ഡ് മത്സരവും നടത്തി.
കൂടാതെ പരിപാടിയുടെ ഭാഗമായി ഗ്രൂപ്പ് ഫോട്ടോ മത്സരവും സംഘടിപ്പിച്ചു.
ഗവ:കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശലത സി.കെ, ശ്രീ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ എസ് എസ് വൊളൻ്റിയർ സെക്രട്ടറിമാരായ രേവതി.പി, സ്മിത, സൃഷ്ടി.ബി, മാഹിറ ബീഗം,സാത്വിക് ചന്ദ്രൻ പി അഭിജിത്ത് എ, രാഹുൽ രാജ് എം ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment