(www.kl14onlinenews.com)
(July -18-2023)
കാസർകോട് :
കവി കാദർ പള്ളത്തിന്റെ "ഒരിക്കലും അടയാത്ത വാതിലുകൾ" എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന കർമ്മം കാസറഗോഡ് സിറ്റി ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
കാസറഗോഡിന്റെ മണ്ണിൽ മഹാകവികളായ ടി. ഉബൈദിന്റെയും പി യുടെയും ഗോവിന്ദപൈയുടെയും പിൻതലമുറക്കാർ അക്ഷരങ്ങളെ ചേർത്തുപിടിക്കുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു ഇന്നത്തെ പുസ്തക പ്രകാശന വേദി.
മലയാളത്തിന്റെ പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവുമായ പി.കെ.ഗോപിയാണ് പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചത്.
"വാക്കുകൾ ഉച്ചരിക്കാൻ മാത്രമല്ല മനസ്സിൽ ഉജ്ജ്വലിക്കാൻ കൂടിയുള്ളതാണെന്നും പ്രപഞ്ചത്തിന്റെ നാനാതലത്തിലും കവിതകൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാസറഗോഡ് നൽകുന്ന ഗ്രാമഭംഗി വളരെ മനോഹരമാണെന്നും ഇവിടുത്തെ എഴുത്തുകാരിൽ ആ ഗ്രാമ കാഴ്ചകൾ സ്വാധീനം ചെലുത്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എൻ പണിക്കർ സംസ്ഥാന പുരസ്കാര ജേതാവ് വി.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.എം. മുനീർ, എം.എ.മാത്യു ഡി വൈ എസ്.പി. ,
ടി എ. ഷാഫി ഉത്തരദേശം, അബ്ദുള്ള കുഞ്ഞി ഖന്നച്ച, പത്മനാഭൻ ബ്ലാത്തൂർ, ഹമീദ്കാവിൽ, തുടങ്ങിയവർ സംസാരിച്ചു
Post a Comment