'പാട്ട് വൈറലാക്കി തരാം, ആദ്യം വീഡിയോ എടുക്കണം'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(July -08-2023)

'പാട്ട് വൈറലാക്കി തരാം, ആദ്യം വീഡിയോ എടുക്കണം'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍
കൊച്ചി വൈപ്പിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കരയില്‍ കല്ലുപുരയ്ക്കല്‍ ജീമോന്‍(42) ആണ് പിടിയിലായത്. കാഴ്പരിമിതിയുള്ള പെണ്‍കുട്ടിയെ ഇയാള്‍ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്.

പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കി ജീമോന്‍ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. അതിനായി ആദ്യം വീഡിയോ ചിത്രീകരിക്കണമെന്ന് കുട്ടിയുടെ കുടുംബത്തോട് പറഞ്ഞു. ഇതോടെ അമ്മയ്ക്കും സഹോദരനും ഒപ്പം കുട്ടി ചെറായിയില്‍ എത്തി. വീഡിയോ എടുക്കുന്നതിനിടെ അമ്മയും സഹോദരനും അടുത്തില്ലാതിരുന്ന സമയം പ്രതി മുതലെടുത്തു. കുട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ കുടുംബം പരാതിയുമായി മുനമ്പം പൊലീസിനെ സമീപിക്കുകയായിരുന്നു.

1 تعليقات

  1. Youtubil 300 views ulla valiya youtuber aanu.. total subs 100 matto aan..

    ردحذف

إرسال تعليق

أحدث أقدم