(www.kl14onlinenews.com)
(Jun-18-2023)
വടക്കൻ സിക്കിമിലെ ചുങ്താംഗിൽ കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഈ മേഖലയിലെ നിരവധി റോഡുകൾ ഒഴുകി പോയിട്ടുണ്ട്. ഇതോടെ, ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ചുങ്താംഗിൽ കുടുങ്ങിക്കിടന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള 3,500 പേരെ ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് സൈനികർ.
ത്രിശക്തി കോർപ്സ്, ഇന്ത്യൻ ആർമി, ബോർഡർ റോഡ് ഓർഗനൈസേഷൻ എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനായി ഇവർ ചുങ്താംഗ് മേഖലയിൽ താൽക്കാലിക ക്രോസിംഗ് നിർമ്മിച്ചിട്ടുണ്ട്. ഒരു രാത്രി നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത് സാധ്യമാക്കിയത്. കൂടാതെ, പ്രദേശത്ത് ടെന്റുകളും, മെഡിക്കൽ എയ്ഡ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ദിക്ച്ചു, രംഗ്രാൻ, മംഗൻ, ചുങ്താംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
Post a Comment