(www.kl14onlinenews.com)
(Jun-05-2023)
കണ്ണൂർ : കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. എട്ടോളം കേസുകളിൽ പ്രതിയാണ് അൽത്താഫ്. ഇന്നു രാവിലെ മൂന്നുമണിയോടെയായിരുന്നു കൊലപാതകം. ജിന്റോയാണു കൊല്ലപ്പെട്ടത്.
കവർച്ചാ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ജിന്റോയെ ഇരുവരും ചേർന്ന് ആക്രമിച്ചു. എന്നാല്‍ ജിന്റോ ചെറുത്തുനിന്നതോടെ പ്രതികൾ കത്തികൊണ്ടു കുത്തുകയായിരുന്നു. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണു ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്റോ.
Post a Comment