(www.kl14onlinenews.com)
(Jun-10-2023)
മലപ്പുറം: ജൂണ്‍ 23 വെള്ളിയാഴ്ച പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി അറബി അധ്യാപക പരീക്ഷയുടെ സമയം മാറ്റണമെന്നാവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത് രംഗത്ത്. ഹയർസെക്കൻഡറി അറബി അദ്ധ്യാപക HSST ഓൺ ലൈൻ പരീക്ഷയുടെ സമയം മാറ്റണമെന്നാണ് ആവശ്യം.
ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്ക്കാരം തടസ്സപ്പെടുത്തുമെന്നാണ് കേരള മുസ്ലീം ജമാഅത്തിന്‍റെ വാദം. നിലവിലെ സമയക്രമം ഒരുനിലക്കും അംഗീകരിക്കാനാകില്ല. ബന്ധപ്പെട്ടവർ പ്രായോഗിക സമീപനം സ്വീകരിച്ച് ഉദ്യോഗാർഥികൾക്ക് ആശ്വസകരമായ സമയം അനുവദിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.
കേരള മുംസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.
Post a Comment