ഉയരങ്ങൾ കീഴടക്കാം ഡിജി ബ്രിഗേഡ് പരിശീലനം ആരംഭിച്ചു

(www.kl14onlinenews.com)
(Jun-14-2023)

ഉയരങ്ങൾ കീഴടക്കാം ഡിജി ബ്രിഗേഡ് പരിശീലനം ആരംഭിച്ചു
മുളിയാർ: ജില്ലാ, ഗ്രാമ പഞ്ചായത്തുകളു ടെയും, നഗരസഭ കളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സാക്ഷരതാ മിഷൻ ആരംഭിക്കുന്ന കാസർകോട് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ അധ്യാപകരായ ഡിജി ബ്രിഗേഡ് മാർക്കുള്ള പരിശീലനം ആരംഭിച്ചു.സ്മാർട്ട് ഫോൺ സൗകര്യങ്ങൾ ഇന്റർനെറ്റ് ലോകം ഓൺലൈൻ പണം ഇടപാടുകൾ സാമൂഹ്യ മാധ്യമങ്ങൾ, ഏതൊ ക്കെ സേവനങ്ങൾ എന്നി വിഷയങ്ങളിൽ അധ്യാപകർക്കുള്ള പരിശീലനത്തിന്റെ ഒന്നാംഘട്ടം മുളിയാർ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.
പഞ്ചായത്ത് പ്രസിഡന്റ്‌ പി വി മിനിയുടെ അധ്യക്ഷത വഹിച്ചു.
ഉയരങ്ങൾ കീഴടക്കം പദ്ധതി അംബാസഡർ അഡ്വഞ്ചറസ്റ്റ് പി എൻ സൗമ്യ മുഖ്യ അതിഥി ആയിരുന്നു.സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ പി എൻ ബാബു പദ്ധതിവിശദീകരിച്ചു. വൈസ് പ്രസിഡണ്ട്
ഏ ജനാർദ്ദനൻ സ്ഥിരം സമിതി അധ്യക്ഷരായ അനീസാ മൻസൂർ മല്ലത്ത് ,റൈസ റഷീദ്, അംഗങ്ങളായ നബീസ സത്യാവതി, ശ്യാമള, രമേശ്, അബ്ബാസ്, അനന്യ പഞ്ചായത്ത് സെക്രട്ടറി എ.ആർ പ്രശാന്ത് കുമാർ, സി.ഡി.എസ്. ചെയർ പേഴ്സൺ ഖൈരുന്നിസ പ്രേരക് പുഷ്പ സംസാരിച്ചു. കൈറ്റ് ആർപി മാരായ സി.എച്ച്. പ്രവീൺ കുമാർ,പ്രിയ ക്ലാസുകൾ കൈകാര്യം ചെയ്തു.

Post a Comment

Previous Post Next Post