തെരുവുനായ കുറുകെ ചാടി ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി അപകടം; യുവാവിന് ദാരുണാന്ത്യം

(www.kl14onlinenews.com)
(June-23-2023)

തെരുവുനായ കുറുകെ ചാടി ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി അപകടം; യുവാവിന് ദാരുണാന്ത്യം
കൊച്ചി: തെരുവുനായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. മൂലമ്പള്ളി സ്വദേശി സാല്‍ട്ടനാണ് (21) മരിച്ചത്. ഇന്നു രാവിലെ എട്ടുമണിയോടെ കണ്ടെയ്‌നര്‍ റോഡില്‍വച്ചാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്തുവച്ച് തന്നെ യുവാവ് മരിച്ചു. മൃതദേഹം എറണാകളും ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഈ മേഖലയില്‍ തെരുവുനായശല്യം രൂക്ഷമാണ്.

Post a Comment

Previous Post Next Post