ഇന്ന് ലോക സൈക്കിള്‍ ദിനം 2023: ചരിത്രവും പ്രാധാന്യവും അറിയാം

(www.kl14onlinenews.com)
(Jun-03-2023)

ഇന്ന് ലോക സൈക്കിള്‍ ദിനം 2023: ചരിത്രവും പ്രാധാന്യവും അറിയാം
എല്ലാ വര്‍ഷവും ജൂണ്‍ 3 ന് ലോക സൈക്കിള്‍ ദിനമായി ആഘോഷിക്കുന്നു. ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വളരെ പ്രയോജനകരമായ ഒന്നാണ് സൈക്കിള്‍ സവാരി. ഇത് നമ്മുടെ ശരീരത്തെ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു. ഒട്ടുമിക്കയാളുകളുടെയും ജീവിതത്തിലെ ആദ്യത്തെ വാഹനം എന്നത് സൈക്കിള്‍ തന്നെയാകും. ബൈക്കും കാറുമൊക്കെ ഓടിക്കുന്നതിന് മുമ്പുളള ആദ്യപടിയാണിത്. സൈക്കിള്‍ പഠനവും അല്‍പം സാഹസികമാണ്. ആദ്യം വീഴും, പരിക്കേല്‍ക്കും വീണ്ടും എഴുന്നേറ്റ് ചവിട്ടും. അങ്ങനെയാണ് സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുന്നത്.

ലോക സൈക്കിള്‍ ദിനത്തിന്റെ ചരിത്രം

2018 ജൂണ്‍ 3-ന് ഐക്യരാഷ്ട്രസഭയാണ് ലോക സൈക്കിള്‍ ദിനം സ്ഥാപിച്ചത്. ഇതിനുള്ള പ്രമേയം 2018 ഏപ്രില്‍ 12-ന് പാസാക്കി. യുഎന്‍ ജനറല്‍ അസംബ്ലിയിലെ 193 അംഗരാജ്യങ്ങളും ഈ ദിവസം ലോക സൈക്കിള്‍ ദിനമായി അംഗീകരിച്ചു.

ലോക സൈക്കിള്‍ ദിനത്തിന്റെ പ്രാധാന്യം

സൈക്കിള്‍ സവാരിയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. സൈക്ലിംഗ്, നടത്തം, ഓട്ടം തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കും. സൈക്ലിംഗിന് ഹൃദ്രോഗം, പക്ഷാഘാതം, ചില ക്യാന്‍സര്‍, പ്രമേഹം മുതലായവയുടെ സാധ്യത കുറയ്ക്കാന്‍ കഴിയും.

Post a Comment

Previous Post Next Post