കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു; ആദ്യ സംഘത്തിൽ 145 തീർഥാടകർ

(www.kl14onlinenews.com)
(Jun-04-2023)

കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു; ആദ്യ സംഘത്തിൽ 145 തീർഥാടകർ
മലപ്പുറം: കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ 4.15 ന് പുറപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.25 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.

എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി. വി ഇബ്രാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ. പി മൊയ്തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ , ഡോ. ഐ. പി അബ്ദു സലാം, സഫർ കയാൽ , പി.ടി അക്ബർ, എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم