എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.70%, 68,604 എ പ്ലസ്

(www.kl14onlinenews.com)
(19-May-2023)

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.70%, 68,604 എ പ്ലസ്

തിരുവനന്തപുരം: എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ. കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485.

എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ. വിജയശതമാനം – 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം–98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല– പാല, മൂവാറ്റുപുഴ. വിജയശതമാനം–100. വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.


വൈകുന്നേരം 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.

ഫലമറിയാൻ

∙ എസ്എസ്എൽസി

www.prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://pareekshabhavan.kerala.gov.in

https://results.kite.kerala.gov.in

https://sslcexam.kerala.gov.in

∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http://thslchiexam.kerala.gov.in

∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

മൊബൈൽ ആപ്പുകൾ:

PRD live

Saphalam 2023

English Summary: SSLC Exam Result 2023

Post a Comment

أحدث أقدم