മാർഷ്യൽ ആർട്സ് ഫെസ്റ്റിനു സമാപനം, കാസർകോട് ഓവറോൾ ചാമ്പ്യന്മാരായി

(www.kl14onlinenews.com)
(24-May-2023)

മാർഷ്യൽ ആർട്സ് ഫെസ്റ്റിനു സമാപനം, കാസർകോട് ഓവറോൾ ചാമ്പ്യന്മാരായി
ചെറുവത്തൂർ: ഗ്രാൻഡ്മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ നടന്ന മാർഷ്യൽ ആർട്സ് ഫെസ്റ്റ് സമാപിച്ചു.122 പോയിന്റോടുകൂടി കാസർകോട് ഓവറോൾ ചാമ്പ്യനായി
76 നേടി കണ്ണൂർ റണ്ണേഴ്സ് അപ്പ്‌ ആയി
58 പോയിന്റ് നേടി തൃശ്ശൂർ മൂന്നാം സ്ഥാനം നേടി.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നായി 190ഓളം വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. കിക്ക് മത്സരം, കരാത്തെ കത്താസ്, കരാത്തെ ഫോംസ് , തൈക്കോണ്ടോ പുംസ, വുഷു തവലു എന്നീ ഇനങ്ങളിൽ മത്സരം നടന്നു. കുട്ടമുത്ത് പൂമാല ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സിവി. പ്രമീള  ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാജേന്ദ്രൻ പയ്യാടക്കത്ത് അധ്യക്ഷനായിരുന്നു. പിവി അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ടി കണ്ണൻ കുഞ്ഞി, പരിശീലകരായ രാജു, അജേഷ് സി എം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം   ഏഷ്യൻ യൂത്ത് അതലറ്റിക്‌സിൽ ഇന്ത്യക്ക് വേണ്ടി ഷോട്ട് പുട്ടിൽ വെങ്കല മെഡൽ നേടിയ താരം  അനുപ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി അച്യുതൻ മുഖ്യാതിഥിയായിരുന്നു. തുടർന്ന് മത്സരത്തിൽ വിജയികൾക്ക് സമ്മാനദാനം നൽകി.

Post a Comment

أحدث أقدم