കട്ടത്തടുക്ക – പുത്തിഗെ ബയൽ റോഡ് നവീകരിക്കണമെന്ന് ആവശ്യം

(www.kl14onlinenews.com)
(25-May-2023)

കട്ടത്തടുക്ക – പുത്തിഗെ ബയൽ റോഡ് നവീകരിക്കണമെന്ന് ആവശ്യം
പുത്തിഗെ: കട്ടത്തടുക്ക – പുത്തിഗെ ബയൽ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 25 വർഷത്തോളം പഴക്കമുള്ള റോഡ് ഭാഗകമായി മാത്രമാണ് നവീകരിച്ചിട്ടുള്ളത്. 600 മീറ്ററോളമാണ് നവീകരിക്കാനുള്ളത്. ചെമ്മൺ റോഡായതിനാൽ നവീകരിക്കാൻ 15 ലക്ഷം രൂപയോളം ചെലവുണ്ട്. മഴയത്ത് റോഡിലൂടെ വാഹനങ്ങൾക്കോ നടന്നുപോകാനോ പറ്റാത്ത സ്ഥിതിയാണ്.

ഒരു മഴ പെയ്താൽതന്നെ ചെളി നിറയും. മെഗുമേറ വരെ ടാറിങ് നടത്തിയിട്ടുണ്ട്. കുഴികൾ നിറഞ്ഞതിനാൽ ടാക്സി വാഹനങ്ങൾ ഇതുവഴി പോകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികൾക്ക് കുമ്പള, സീതാംഗോളി, കാസർകോട് ടൗണുകളിലേക്ക് പോകണമെങ്കിൽ ഈ റോഡിലൂടെയാണ് കട്ടത്തടുക്കയിലെത്തേണ്ടത്. പുത്തിഗെ പഞ്ചായത്തിലെ ഏഴാംവാർഡിൽപെട്ട റോഡാണിത്. ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവിൽ കുറച്ചു ഭാഗം ടാറിങ് നടത്തിയിരുന്നു.

Post a Comment

Previous Post Next Post