എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്, മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് കൊച്ചിയില്‍ മരിച്ച നിലയില്‍

(www.kl14onlinenews.com)
(19-May-2023)

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്, മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് കൊച്ചിയില്‍ മരിച്ച നിലയില്‍
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവിനെ കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയി കണ്ടെത്തി. ഡല്‍ഹി ഷഹീന്‍ ബാഗ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. മകന്‍ മുഹമ്മദ് മോനിസിനെ 15-ാം തിയതി മുതല്‍ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്.

ഏപ്രില്‍ 2നാണ് സംസ്ഥാനത്തെ നടുക്കിയ എലത്തൂര്‍ തീവയ്പ്പ് നടക്കുന്നത്. തുടര്‍ന്ന് ഏപ്രില്‍ 4ന് രാത്രിയാണ് ഷാരുഖ് സെയ്ഫി കേരളാ പൊലീസിന്റെ പിടിയിലാകുന്നത്. ആക്രമണമുണ്ടായി മൂന്നാം നാളാണ് പ്രതി പിടിയിലായത്. ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരി മേഖലയില്‍ നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവിടുത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു ഷാരുഖ് സെയ്ഫി. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കേരള പോലീസിന്റെ പിടിയില്‍ അകപ്പെട്ടത്.

Post a Comment

Previous Post Next Post