(www.kl14onlinenews.com)
(31-Mar-2023)
ദോഹ: ഇന്ത്യൻ പാർലമെന്റിൽനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വീ ആർ വിത്ത് യു രാഹുൽ ഗാന്ധി’ എന്ന പോസ്റ്ററുകളുമേന്തി പ്രതിഷേധം സംഘടിപ്പിച്ചത്. മുഗളിനയിലെ എം പി ഹാളിൽ വെച് നടന്ന പരിപാടി ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ ഉൽഘടനം ചെയ്തു , മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷ വഹിചു ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു . കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്കാടി , നവാസ് ആസാദ് നഗർ , ബഷീർ മജൽ , റഹീം ചൗക്കി , റോസുദ്ദിൻ , അഷ്റഫ് മഠത്തിൽ , അക്ബർ കടവത് , മാഹിൻ ബ്ലോര്കോഡ് തുടങ്ങിയവർ നേത്രത്വം നൽകി
إرسال تعليق