56 വർഷം പഴക്കമുള്ള അബുദാബി മക്ത പാലം നവീന സാങ്കേതിക വിദ്യകളോടെ പുതുക്കിപ്പണിതു

(www.kl14onlinenews.com)
(06-FEB-2023)

56 വർഷം പഴക്കമുള്ള അബുദാബി മക്ത പാലം നവീന സാങ്കേതിക വിദ്യകളോടെ പുതുക്കിപ്പണിതു
അബുദാബി:56 വർഷം പഴക്കമുള്ള അബുദാബി മക്ത പാലം നവീന സാങ്കേതിക വിദ്യകളോടെ പുതുക്കിപ്പണിതു. ഗതാഗതത്തിനു തടസ്സമില്ലാത്തവിധം 2022 ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായതായി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

പാലത്തിന്റെ സ്ലാബിലെ ടാറിങ്, ഇരുവശത്തുകൂടിയുമുള്ള നടപ്പാതകൾ, കമാനത്തിന്റെ അറ്റകുറ്റപണി, പെയിന്റിങ്ങ് കോൺക്രീറ്റിങ് എന്നിവയാണ് നടത്തിയത്. ഇരുവശങ്ങളിലെയും 4 വരി പാതകൾക്കു പുറമെ 2 കാൽനട പാതകളുമുണ്ട്.

8 ഇരുമ്പു ബീമുകളും 8 കോൺക്രീറ്റ് സ്ലാബുകളിലുമായാണ് പാലം നിൽക്കുന്നത്. എമിറേറ്റിന്റെ ചരിത്രത്തോടു ചേർന്നുകിടക്കുന്ന അൽ മഖ്ത പാലം 1967ലാണ് നിർമിച്ചത്.



Post a Comment

Previous Post Next Post