മേഘാലയയിൽ 33 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

(www.kl14onlinenews.com)
(27-FEB-2023)

മേഘാലയയിൽ 33 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിൽ 33.24 കോടി രൂപയുടെ മയക്കുമരുന്നും, 8.63 കോടി രൂപയും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 91 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള ലോഹങ്ങൾ, 2.54 കോടിയുടെ മദ്യം, 27.37 കോടി രൂപ വിലമതിക്കുന്ന മറ്റ് വസ്‌തുക്കൾ എന്നിവയും നിയമപാലകർ പിടിച്ചെടുത്തതായി ചീഫ് ഇലക്ട്രറൽ ഓഫീസർ എഫ്ആർ ഖാർകോൻഗോർ പിടിഐയോട് പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ജനുവരി 18ന് ശേഷം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വസ്‌തുക്കളുടെ ആകെ മൂല്യം 72.70 കോടി രൂപയാണ്.

60 അംഗ അസംബ്ലിയിലെ 59 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും, മാർച്ച് 2 ന് വോട്ടെണ്ണും. ഈസ്‌റ്റ് ഖാസി ഹിൽസ് ജില്ലയിലെ സോഹിയോങ് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് യുഡിപി സ്ഥാനാർത്ഥി എച്ച്ഡിആർ ലിംഗ്ദോയുടെ മരണത്തെത്തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post