സൗഹാർദ്ദത്തിന്റെസ്നേഹക്കാഴ്ച്ചയുമായി ഏരിയ കോട്ട ക്ഷേത്രാങ്കണത്തിലേക്ക് വ്യാപാരി വ്യവസായി സമിതി മൊഗ്രാൽ പുത്തൂർ

(www.kl14onlinenews.com)
(10-FEB-2023)

സൗഹാർദ്ദത്തിന്റെസ്നേഹക്കാഴ്ച്ചയുമായി ഏരിയ കോട്ട ക്ഷേത്രാങ്കണത്തിലേക്ക് വ്യാപാരി വ്യവസായി സമിതി മൊഗ്രാൽ പുത്തൂർ
ചൗകി:
1198 മകര മാസം 25 മുതൽ 29 വരെ (8.02.2023 മുതൽ 12.2.2023 ) വിശ്വാസികളെ ധന്യമാക്കി കൊണ്ട് എരിയാകോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരാറുള്ള കളിയാട്ട മഹോത്സവത്തിൽ സംബന്ധിക്കാനും അന്ന ദാന സമർപ്പണത്തിനും മൊഗ്രാൽ പുത്തൂർ വ്യാപാരി വ്യവസായി സമിതി ഈ വർഷവും ക്ഷേത്രാങ്കണത്തിലെത്തി.

കാവുഗോളി ചൗക്കി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത ക്ഷേത്രം മതേതരത്തിന്റെ അടയാളമായി നിലനിൽക്കുന്നു. എല്ലാ ജാതി മതസ്തരും ഏകോദര സഹോദരന്മാരായി എരിയാക്കോട്ട ഭഗവതി ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്ക് ചേരുന്നു. കേരള വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ കലവറയിലേക്കായി 1000 പേർക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് ഉത്സവത്തിൽ അണിചേരുന്നത്. അതിൽ ഭാഗവക്കാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷ നിമിഷമാണ്. ജില്ലാ എക്സി. ഓഫീസർ വി അബ്ദുൾ സലാം, വ്യാപാരി സമിതി നേതാക്കളായ റിയാസ് , കെ.എച്. മുഹമ്മദ്, സുരേഷ്. ടി.കെ മോഹനൻ രഘുനാഥ്, നൗഷാദ്, അബ്ദുള്ള വാസു, ജാനകി , പ്രകാശൻ തുടങ്ങി സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അണിനിരന്ന ഘോഷയാത്ര ഉത്സവ കമ്മിറ്റിയുടെ ഹൃദ്യമായ സ്വീകരണത്തോടെ ഭക്ഷണ സാധനങ്ങൾ ഏൽപിച്ചു.
ദൈവസന്നിധികളേതും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭവനമാണെന്ന ഭാരത സങ്കൽപ്പത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന രീതിയിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ വരവേറ്റു.

Post a Comment

أحدث أقدم