വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക കലാശപ്പോര്

(www.kl14onlinenews.com)
(26-FEB-2023)

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക കലാശപ്പോര്

കേപ്ടൗൺ: വനിത ട്വന്‍റി 20 ലോകകപ്പിന്‍റെ പുതിയ ചാമ്പ്യന്‍മാരെ ഇന്നറിയാം. ഫൈനലിൽ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആതിഥേയരും ആദ്യ ഫൈനല്‍ കളിക്കുന്നവരുമായ ദക്ഷിണാഫ്രിക്കയെ നേരിടും. കേപ്ടൗണിലെ ന്യൂലന്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം. ആറാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ആദ്യ കിരീടമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. സെമിയില്‍ ടീം ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.

Post a Comment

Previous Post Next Post