ബേക്കൽ ബീച്ച് ഫെസ്റ്റ് 9-ാം ദിവസത്തെ സാംസ്കാരിക സമ്മേളനം മുൻ എം.പി; പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(02-Jan-2023)

ബേക്കൽ ബീച്ച് ഫെസ്റ്റ് 9-ാം ദിവസത്തെ സാംസ്കാരിക സമ്മേളനം മുൻ എം.പി; പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു
ബേക്കൽ : സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയിലേക്കുളള ചൂണ്ടുപലകയാണ് ബീച്ച് ഫെസ്റ്റിവൽ എന്ന് മുൻ എം.പി.പി.കരുണാകരൻ പറഞ്ഞു. ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ 9-ാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം.

പബ്ലിസിറ്റി ചെയർമാൻ കെ.ഇ.എ ബക്കർ അധ്യക്ഷനായി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. കവിയും ഗാന രചയിതാവുമായ ഡോ.ജിനേഷ് കുമാർ എരമം പ്രഭാഷണം നടത്തി. ക്രമസമാധാന കമ്മിറ്റി കൺവീനറും മുൻ ഡിവൈഎസ്പിയുമായ കെ.ദാമോധരൻ സംസാരിച്ചു. സാംസ്കാരികം കമ്മിറ്റി വൈസ് ചെയർമാൻ ഡോ.സന്തോഷ് പനയാൽ സ്വാഗതവും, താമസം വിശ്രമം കമ്മിറ്റി ചെയർമാൻ പി.കെ.കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

ബീച്ച് ഫെസ്റ്റ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുൻ മന്ത്രിയും എം.എൽ എയുമായ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിക്കും. തുടർന്ന് സ്റ്റീഫൻ ദേവസിയും സോളിഡ് ബാൻഡും ഒന്നിക്കുന്ന മെഗാ ലൈവ് ബാൻഡ്.

Post a Comment

Previous Post Next Post