മധ്യപ്രദേശില്‍ രണ്ട് വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു

(www.kl14onlinenews.com)
(28-Jan-2023)

മധ്യപ്രദേശില്‍ രണ്ട് വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു
മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് അപകടത്തില്‍പെട്ടത്. വ്യോമാഭ്യാസം നടത്തുന്നതിനായി ഗ്വാളിയോര്‍ എയര്‍ ബേസില്‍ നിന്നാണ് രണ്ട് വിമാനങ്ങളും പറന്നുയര്‍ന്നത്. പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായതെന്ന് മൊറേന കളക്ടര്‍ പറഞ്ഞു. രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്താക്കിയതായും അവര്‍ക്ക് നിസാര പരിക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post