ഖത്തറിൽ തണുപ്പു കാറ്റും അതിശക്തം; ആഴ്ച അവസാനം വരെ മഴ

(www.kl14onlinenews.com)
(03-Jan-2023)

ഖത്തറിൽ തണുപ്പു കാറ്റും അതിശക്തം; ആഴ്ച അവസാനം വരെ മഴ
ദോഹ:നേരത്തേ എത്തിയ മഴയ്ക്കൊപ്പം തണുപ്പു കാറ്റും ശക്തം. ഈ ആഴ്ച അവസാനം വരെ മഴ തുടർന്നേക്കും. ജനുവരി രണ്ടാം വാരം മഴ തുടങ്ങുമെന്നായിരുന്നു പ്രവചനമെങ്കിലും ഇന്നലെ വടക്കൻ മേഖലകളിൽ മഴ പെയ്തു.

വരും ദിവസങ്ങളിൽ കനത്ത കാറ്റിനൊപ്പം ഇടിമിന്നലും ഉണ്ടായേക്കാം. ഈ ആഴ്ച പരമാവധി കൂടിയ താപനില 20നും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. രാജ്യത്തിന്റെ തെക്കും ഉൾപ്രദേശങ്ങളിലും താപനില ഗണ്യമായി കുറയും. ഇന്നലെ പുലർച്ചെ അൽ കരാനയിൽ 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.


ദോഹയിൽ 18 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു-15.1 മില്ലിമീറ്റർ.

മഴദുരിതങ്ങളിൽ സഹായത്തിന് 184

ദോഹ∙ മഴക്കാലത്തെ നേരിടാൻ നഗരസഭ മന്ത്രാലയം പൂർണ സജ്ജം. മഴദുരിതങ്ങളിൽ 184 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അധികൃതരുടെ സഹായം തേടാം. ഹൈവേകൾ, സ്ട്രീറ്റുകൾ, പാർപ്പിട മേഖലകൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടാൽ 184 എന്ന നമ്പറിൽ അറിയിക്കാം. ഇതിനു പുറമേ റോഡ് പദ്ധതികൾ, ഗതാഗതനീക്കം എന്നിവ സംബന്ധിച്ച സഹായത്തിന് പൊതുമരാമത്ത് അതോറിറ്റിയെ 188 എന്ന നമ്പറിലും വിളിക്കാം.

Post a Comment

Previous Post Next Post