16 കോടിയുടെ ക്രിസ്മസ് - പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം പാലക്കാട്ട് വിറ്റ ടിക്കറ്റിന്

(www.kl14onlinenews.com)
(19-Jan-2023)

16 കോടിയുടെ ക്രിസ്മസ് - പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം പാലക്കാട്ട് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: ക്രിസ്മസ് പുതുവല്‍സര ബംപർ XD 236433 നമ്പർ ടിക്കറ്റിന്. 16 കോടിരൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് വടക്കൻതറയിൽ മൂകാംബിക ലക്കി സെന്ററിൽ ഏജന്റ് മധുസൂദനൻ ആണ് ടിക്കറ്റ് വിറ്റത്. കോഴിക്കോട് താമരശേരിയിലെ സബ് ഓഫിസിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. 33 ലക്ഷം ടിക്കറ്റ് അച്ചടിച്ചു. 32.57 ലക്ഷം ടിക്കറ്റ് വിറ്റുപോയി.

ഒരു കോടിയുടെ രണ്ടാം സമ്മാനങ്ങൾ XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 ടിക്കറ്റുകൾക്ക്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്

ഒരുകോടി വച്ച് പത്തുപേര്‍ക്ക് രണ്ടാം സമ്മാനമായും ഒരു ലക്ഷം വച്ച് 20 പേര്‍ക്ക് മൂന്നാം സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിനൊപ്പം സമ്മര്‍ ബംപറിന്‍റെ ലോഞ്ചിങ്ങും നടത്തി. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംപര്‍ ടിക്കറ്റിന്‍റെ വില 250 രൂപയാണ്.

12 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ ക്രിസ്മസ്–ന്യൂഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കിയപ്പോള്‍ ടിക്കറ്റ് വില 400 ആക്കി ഉയര്‍ത്തി. കഴിഞ്ഞ തവണ 43 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ച് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.

Post a Comment

Previous Post Next Post