മഅ്ദനിയും മനുഷ്യനാണ്; അവകാശ ലംഘനം ആവര്‍ത്തിക്കപ്പെടുന്നു- ഷമിം അമാനി

(www.kl14onlinenews.com)
(14-DEC-2022)

മഅ്ദനിയും മനുഷ്യനാണ്;
അവകാശ ലംഘനം ആവര്‍ത്തിക്കപ്പെടുന്നു- ഷമിം അമാനി
കാസര്‍കോട്: മഅ്ദനിയും മനുഷ്യനാണ്, അദ്ദേഹത്തിന് ലഭിക്കേണ്ട അവകാശ ലംഘനം ആവര്‍ത്തിക്കപ്പെടുന്നു. അവകാശ ലംഘനങ്ങള്‍ തടയുവാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്. നീതി പുലരണം, അനീതിക്കെതിരെ ശബ്ദം ഉയരണം എന്നാല്‍ മാത്രമേ നീതി ലഭിക്കൂ എന്നുള്ള രീതി മാറണം - എന്ന് ഷമീം അമാനി പറഞ്ഞു. ഡിസംബര്‍ 10, ലോക മനുഷ്യാവകാശ ദിനത്തില്‍ പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനിയും മനുഷ്യാവകാശവും എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ഡി.പി ജില്ലാ പ്രസിഡന്‍റ് എസ്.എം. അഹ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പി.ടി.യു.സി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര മുഖ്യ പ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ് ഉപ്പള, ഖാലിദ് ബാഷ, ഖലീല്‍ കൊടിയമ്മ, സലാം മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി ജാസി പൊസോട്ട് സ്വാഗതവും കാസര്‍കോട് മണ്ഡലം സെക്രട്ടറി ബഷീര്‍ ചെറൂണി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post