സി ടി മുഹമ്മദ് മുസ്തഫക്ക് ബെസ്റ്റ് ബോസ് അവാര്‍ഡ് നല്‍കി ആദരിച്ചു

(www.kl14onlinenews.com)
(23-NOV-2022)

സി ടി മുഹമ്മദ് മുസ്തഫക്ക്
ബെസ്റ്റ് ബോസ് അവാര്‍ഡ് നല്‍കി ആദരിച്ചു
നീലേശ്വരം : ബി.ആര്‍.ക്യു അസ്സോസിയേറ്റ്സ് ടാക്സ് കണ്‍സള്‍ട്ടന്‍ സിയുടെയും, ബി ആര്‍ ക്യു ഗ്ലോബ്ടെക് പ്രൈവറ്റ് ലിമിറ്റഡ് സോഫ്റ്റ്വെയര്‍ കമ്പനിയുടെയും ചെയര്‍മാനായ സി ടി മുഹമ്മദ് മുസ്തഫക്ക് മാനേജ്മെന്‍റ് & സ്റ്റാഫ് സംയുക്തമായി ബെസ്റ്റ് ബോസ് അവാര്‍ഡ് നല്‍കി ആദരിച്ചു.
കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ നല്‍കിവരുന്ന ജില്ലയിലെ മികച്ച ടാക്സ് കണ്‍സല്‍ട്ടന്‍സി & സോഫ്റ്റ്വെയര്‍ കമ്പനി ആണ് ബി ആര്‍ ക്യു ഗ്രൂപ്പ്.
നീലേശ്വരം കോട്ടപ്പുറം കായലില്‍ ബോട്ടില്‍ നടന്ന പഠന, കലാ,  വിനോദ, കായിക പ്രോഗ്രാമിലാണ്  തങ്ങള്‍ക്ക് തൊഴില്‍ നല്‍കി അഭിമാനകരമായ ഒരു ജീവിതം സമ്മാനിച്ച സ്ഥാപന ഉടമയുമായ ബി ആര്‍ ക്യു ചെയര്‍മാന് സ്റ്റാഫുകളെല്ലാം ചേര്‍ന്ന് അവാര്‍ഡ് നല്‍കി ആദരിച്ചത്.
  അഡ്വക്കറ്റ് യു.എം. സുരേഷ് എല്‍ എല്‍ ബി-എല്‍ എല്‍ എം, സി എ അഷ്റഫ് എന്‍.എ, ബി ആര്‍ ക്യു ഗ്രൂപ്പ് ചീഫ് മാനേജര്‍ പുരുഷോത്തമ. കെ,  സോഷ്യല്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍ സുബൈര്‍ പടുപ്പ് മറ്റു വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍  ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post