കണ്ണൂരില്‍ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് രണ്ട് മരണം; ഒരാള്‍ക്ക് പരുക്ക്

(www.kl14onlinenews.com)
(23-NOV-2022)

കണ്ണൂരില്‍ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് രണ്ട് മരണം; ഒരാള്‍ക്ക് പരുക്ക്
കണ്ണൂര്‍: കണ്ണൂരില്‍ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ് രണ്ട് മരണം. തലശ്ശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഘര്‍ഷത്തിനിടയില്‍ നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമല്ല.
ഖാലിദിനെ കുത്തിയത് പാറായി ബാബു ആണെന്നാണ് വിവരം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. ഷമീറിനെ കുത്തിയത് ആരാണെന്നത് തിരിച്ചറിഞ്ഞിട്ടില്ല. ഉടന്‍ കണ്ടെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വൈകിട്ട് ആറ് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. തലശ്ശേരി എസ്പി സ്ഥലത്തെത്തി അന്വേഷണം നടത്തി.

Post a Comment

Previous Post Next Post