വിഡിയോയില്‍ പാക്കിസ്ഥാൻ യുവ പേസർ; ഉർവശി റൗട്ടേലയ്ക്കെതിരെ സൈബർ ആക്രമണം

(www.kl14onlinenews.com)
(07-Sep -2022)

വിഡിയോയില്‍ പാക്കിസ്ഥാൻ യുവ പേസർ; ഉർവശി റൗട്ടേലയ്ക്കെതിരെ സൈബർ ആക്രമണം
ഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന്റെ വിഡിയോയുള്ള ഇൻസ്റ്റഗ്രാം റീൽ പങ്കുവച്ചതിന് ബോളിവുഡ് താരം ഉർവശി റൗട്ടേലയ്ക്കെതിരെ സൈബർ ആക്രമണം. പാക്കിസ്ഥാന്റെ യുവ പേസർ നസീം ഷായുടെ വി‍ഡിയോ ദൃശ്യങ്ങളാണു നടി സ്റ്റാറ്റസ് ഇട്ടത്. പാക്കിസ്ഥാനി താരത്തിന്റെ വിഡിയോ ബോളിവുഡ് നടി ഷെയർ ചെയ്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം കാണാന്‍ നടി യുഎഇയിലെത്തിയിരുന്നു. മത്സര ദിവസം ടിവിയിൽ കാണിച്ച തന്റെ ദൃശ്യമാണ് ഉർവശി സ്റ്റാറ്റസ് ഇട്ടത്. ഇതോടൊപ്പം നസീം ഷായുടെ ദൃശ്യങ്ങളും ഉൾപ്പെടുകയായിരുന്നു. ഏഷ്യാ കപ്പ് മത്സരത്തിനിടെ 19 വയസ്സുകാരനായ നസീം ഷായ്ക്കു പരുക്കേറ്റിരുന്നു. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽനിന്ന് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി.

ക്രിക്കറ്റ് താരങ്ങളുടെ പേരിൽ ആദ്യമായല്ല ഉർവശി വിവാദത്തിലാകുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമായി ബന്ധപ്പെട്ടു ഉർവശി നടത്തിയ ചില പ്രസ്താവനകൾ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മിസ്റ്റർ ആർപി ഹോട്ടലിൽ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നെന്നായിരുന്നു ഉർവശിയുടെ ആരോപണം. ‘മിസ്റ്റർ ആർപി’ എന്നത് ഋഷഭ് പന്താണെന്നാണു വിലയിരുത്തൽ. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം നടപടികളെന്നു പന്ത് സമൂഹമാധ്യമത്തിൽ തിരിച്ചടിച്ചു.

Post a Comment

Previous Post Next Post