(www.kl14onlinenews.com)
(04-Sep -2022)
കാസർകോട് :
കോളിയടുക്കം,ചുരുങ്ങിയ കാലം കൊണ്ട് മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവർത്തനം നടത്തിയ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്കുള്ള ജില്ലാ ശുചിത്വ മിഷന്റെ പുരസ്കാരം ജില്ലാതല ഹരിത കർമ്മ സേന സംഗമത്തിൽ വെച്ച് എൻ എ നെല്ലിക്കുന്ന് എംഎൽഎ കൈമാറി.
നമ്മുടെ നാട് അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ ഹരിത കർമ സേന അംഗങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ തല സംഗമം ഉത്ഘാടനം ചെയ്ത് കൊണ്ട് എംഎൽഎ അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, മെമ്പർ രാജൻ കെ പൊയ്‌നാചി, വി ഇ ഒ രാജേന്ദ്രൻ, ഹെഡ് ക്ലർക്ക് ഷാഫി കൊല്ലം, ഹരിത കർമ സേന കൺസോർഷ്യം സെക്രട്ടറി സുനിത, ബീന എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
നല്ല നാട്,നല്ല വീട് ചേലോടെ ചെമ്മനാട് പദ്ധതിയുടെ ഭാഗമായി നിലവിൽ അറുപത്തിഅഞ്ച് ടൺ ഖര മാലിന്യം പഞ്ചായത്തിൽ നിന്നും നീക്കം ചെയ്തു. ഇതിന് സഹകരിച്ച പഞ്ചായത്ത് മെമ്പർമാർ, ഹരിത കർമ സേന അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോസ്ഥർ, കുടുംബശ്രീ,സി ഡി എസ്, ആശാ വർക്കർ, ആരോഗ്യ പ്രവർത്തകർ,വീടുകൾ,സ്ഥാപനങ്ങൾ, പൊതു ജനങ്ങൾ എന്നിവർക്ക് പ്രസിഡന്റ് സുഫൈജ അബൂബക്കർ നന്ദി അറിയിച്ചു. തുടർന്നും നമ്മുടെ നാടിനെ മാലിന്യ മുക്തമാക്കാൻ "നല്ല നാട്, നല്ല വീട്" "ചേലോടെ ചെമനാട്" പദ്ധതിക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
Post a Comment