കാറും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു

(www.kl14onlinenews.com)
(30-Sep -2022)

കാറും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച്‌ അപകടം : ഒരാള്‍ മരിച്ചു
വയനാട്: മീനങ്ങാടിയില്‍ കാറും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. വരദൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്.

ദേശീയപാതയില്‍ ചില്ലിങ്ങ് പ്ലാന്റിനു സമീപമായിരുന്നു അപകടം നടന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അടൂരിലേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു.

കാറില്‍ രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ബത്തേരി സ്വദേശി അജിയെ സാരമായ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലെ ഡ്രൈവര്‍ക്കും ഏതാനും യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രഞ്ജിത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post