(www.kl14onlinenews.com)
(22-Sep -2022)
കൊച്ചി :
നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ തന്നെ തുടരും. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ഒരു കീഴ്‌വഴക്കമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.
കേസ് പരിഗണിക്കാന്‍ എറണാകുളം സെഷന്‍സ് കോടതിയ്ക്ക് അധികാരമില്ലെന്നും സിബിഐ കോടതിയ്ക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് കേസ് പരിഗണിക്കരുതെന്നും നടി ആവശ്യപ്പെട്ടിരുന്നു. എന്നാലിത് നേരത്തെ തന്നെ ഹൈക്കോടതി തള്ളിയിരുന്നു,
നേരത്തെ വിചാരണ കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച അതിജീവിത ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു പ്രധാന പരാതി. കൂടാതെ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കോടതി അന്വേഷണം തടഞ്ഞെന്നും നടി ആരോപിക്കുന്നു. സെഷന്‍സ്‌കോടതി ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക് നീതി ലഭിക്കില്ലെന്ന് അതിജീവിത കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ജഡ്ജിയുടെ ഭര്‍ത്താവും പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും നടി ഉയര്‍ത്തി. എന്നാല്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
Post a Comment