37 വർഷങ്ങൾക്ക് മുമ്പ് മകൾ അപകടത്തിൽ മരിച്ചു: ഇപ്പോൾ അതേ സ്ഥലത്തു വച്ച് അച്ഛനും

(www.kl14onlinenews.com)
(19-Aug -2022)

37 വർഷങ്ങൾക്ക് മുമ്പ് മകൾ അപകടത്തിൽ മരിച്ചു: ഇപ്പോൾ അതേ സ്ഥലത്തു വച്ച് അച്ഛനും
പതിറ്റാണ്ടുകൾക്കു ശേഷം അപകടം വീണ്ടും ആവർത്തിച്ചു. 37 വർഷം മുൻപ് നടന്ന അപകടത്തിൽ മകൾ മരണപ്പെട്ട അതേ സ്ഥലത്തു വച്ചു തന്നെ കഴിഞ്ഞ ദിവസം അച്ഛനും അപകടത്തിൽ മരിച്ചു. കോട്ടയത്ത് കഴിഞ്ഞ ദിവസമാണ് ഈ അപ്രതീക്ഷിത അപകടം നടന്നത്. അപകടം ആവർത്തിച്ച് ജീവനെടുത്ത സംഭവത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ. 

കോട്ടയം തെള്ളകം ഹോളിക്രോസ് സ്കൂളിന് സമീപം താമസിക്കുന്ന ജോസ് എന്നറിയപ്പെടുന്ന എംകെ ജോസഫ് മ്യാലിൽ (77) ആണ് കഴിഞ്ഞ ദിവസം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അദ്ദേഹം അപകടത്തിൽപ്പെടുന്നത്. സംക്രാന്തി ലിറ്റിൽ ഫ്ലവർ കത്തോലിക്ക പള്ളിയുടെ സമീപത്തു വച്ച നടന്ന അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിൻ്റെ മകൾ അപകടത്തിൽപ്പെട്ടു മരണമടഞ്ഞ അതേസ സ്ഥലത്തു വച്ചായിരുന്നു ജോസഫിനും അപകടം സംഭവിച്ചത്. മകൾ മരണപ്പെട്ടതും ഒരു വാഹനാപകടത്തിലായിരുന്നു. റിട്ടയേർഡ് സർവേ സൂപ്രണ്ടും ലോഡ്ജ് ഉടമയുമാണ് ജോസഫ്. 37 വർഷം മുൻപാണ് ഇദ്ദേഹത്തിൻ്റെ മകൾ ജോയ്സ് അപകടത്തിൽപ്പെട്ട് മരിക്കുന്നത്. സംക്രാന്തി ലിറ്റിൽ ഫ്ലവർ കത്തോലിക്ക പള്ളിയുടെ എതിർവശത്തുള്ള പൂക്കടയിൽ നിന്നും പുവും വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അന്ന് കുഞ്ഞിനെ വാഹനമിടിച്ച് തെറിപ്പിച്ചത്. 37 വർഷങ്ങൾക്കു ശേഷം അപകടം വീണ്ടും ആവർത്തിക്കുകയായിരുന്നു. സ്വന്തം ലോഡ്ജിലേക്ക് പോകുന്ന വഴിയാണ് ഇദ്ദേഹത്തെ സൂപ്പർഫാസ്റ്റ് മുട്ടിയത്. 

ത്രേസ്യാമ്മയാണ് ഭാര്യ. മകൻ ബംഗളൂരുവിൽ ജോലി ചെയ്യുന്നു. മകൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ്.

Post a Comment

Previous Post Next Post