(www.kl14onlinenews.com)
(23-Aug -2022)
സി.എം അബ്ദുല്ല മൗലവി വധം;
ചെമ്പരിക്ക : പ്രമുഖ മത പണ്ഡിതനും, സമസ്ത സീനിയർ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയെ കൊലപ്പെടുത്തിയ കേസിൽ അധികാരികളും, അന്വേഷണ ഏജൻസിയും മൗനം വെടിയണമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ആവശ്യപ്പെട്ടു.
സംഭവം നടന്ന് 12 വർഷം പിന്നിട്ടിട്ടും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിയാത്തത് സർക്കാറിന്റെയും, സി.ബി.ഐയുടേയും പിടിപ്പ് കേട് കാരണമാണെന്നും
അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷൻ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിത കാല സമര ചടങ്ങിന്റെ കഴിഞ്ഞ ദിവസത്തെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി.
അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി.
എസ്.കെ.എസ്.എസ്.എഫ്
ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലംപാടി, അബ്ദുൽ റഹിമാൻ തെരുവത്ത് . അബ്ദുൽ ഖാദർ സഅദി, യൂസുഫ് ഉദുമ , സി.എ മുഹമ്മദ് ശാഫി, ഹമീദ് കുണിയ, അമീൻ വാഫി എന്നിവർ പ്രസംഗിച്ചു.
Post a Comment