(www.kl14onlinenews.com)
(18-Aug -2022)
കരിപ്പൂര്‍: സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പനാണ് പിടിയിലായത്. സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലായിരുന്നു ഇയാളെ പിടികൂടിയത്.
മുനിയപ്പന്റെ മുറിയില്‍ നിന്ന് നാല് ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പാണ് ഇയാള്‍ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. ഇയാളുടെ പക്കല്‍ നിന്ന് 320 ഗ്രാം സ്വര്‍ണവും, പാസ്‌പോര്‍ട്ടുകളും മറ്റ് ആഡംബരവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
Post a Comment