(www.kl14onlinenews.com) (24-Apr-2020)
ചെമ്മനാട് ഗ്രാമപഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് സാമൂഹിക പ്രവർത്തകനെ ആൾകൂട്ട വിചാരണ നടത്തി ശിക്ഷ വിധിച്ചു: ജില്ലാ ജനകീയ നീതിവേദി നിയമ പോരാട്ടത്തിന്
മേൽപറമ്പ്: ഏപ്രിൽ 20ന് ഉച്ചക്ക് ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി അംഗമായ ബദറുദ്ദീൻ കറന്തക്കാടിനെ കോളിയടുക്കത്ത് വെച്ച് മേൽപറമ്പ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാർ പിടികൂടുകയും തൊട്ടടുത്തുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് വിളിച്ച് കൊണ്ട് പോയി ആൾകൂട്ട വിചാരണ നടത്തുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു് മുമ്പ് ചെമ്മനാട് പഞ്ചായത്തിൽ കോവിഡ് 19 പ്രൊട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ഓൺലൈൻ, മറ്റ് പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളിലും വന്ന വാർത്തയെ അടിസ്ഥാനമാക്കി ബദറുദ്ദീൻ പഞ്ചായത്തിന്റെ ന്യൂനതകൾ ചൂണ്ടിക്കാട്ടി വിമർശനാത്മകമായി നവ മാധ്യമങ്ങളിലെഴുതിയ കുറിപ്പിനെതിരെ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ പോലീസ് പഞ്ചായത്തിലേക്ക് ബദറുദ്ദീനെ കൊണ്ട് പോയത്.
അവിടെ സന്നിഹിതരായ പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, മുതിർന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാർ കൂടി വിചാരണ ചെയ്യുകയും, മാപ്പ് ചോദിച്ച് ലൈവ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തെങ്കിലും, ലൈവ് നാളെ ചെയ്യാമെന്ന് പറയുകയും, ശേഷം രണ്ട് ദിവസം പഞ്ചായത്ത് ഉദ്യോഗസ്ഥർ നിർദേശിക്കുന്ന പൊതു യിടങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കണമെന്നുള്ള പ്രാകൃതമായ ശിക്ഷ വിധിച്ച് വിടുകയാണുണ്ടായത്.
പോലീസും, ഭരണാധികാരികളും, ഉദ്യോഗസ്ഥന്മാരും ചേർന്ന് പൗരാണിക കാലത്തെ മാടമ്പിത്വത്തെ പുനർജീവിപ്പിക്കുന്ന വ്യവസ്ഥിക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും, ഹൈക്കോടതി അഭിഭാഷകൻ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, പോലീസ് കംപ്ലയ്ൻറ് അഥോറിറ്റി,എന്നിവർക്ക് പരാതി നൽകാനും നിയമ നടപടികളിലേക്ക് നീങ്ങാനും അടിയന്തിരമായി ചേന്ന ജില്ലാ ജനകീയ നീതി വേദി ഓൺലൈൻ യോഗം തീരുമാനിക്കുകയും ചെയ്തു.
സൈഫുദ്ദീൻ കെ.മാക്കോട്, ഹമീദ് ചാത്തങ്കൈ, റിയാസ് ബേവിഞ്ച, അബ്ദു റഹിമാൻ തെരുവത്ത്, ഹാരീസ് ബന്നു നെല്ലിക്കുന്ന്, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, റഹ്മാൻ കൈക്കോട്, ബഷീർ കുന്നരിയത്ത്, എൻ കെ ബഷീർ പള്ളിക്കര, ബദറുദ്ദീൻ കറന്തക്കാട്, എന്നിവർ സംസാരിച്ചു.
പരാതിയുടെ പൂർണ രൂപം
പ്രേക്ഷിതൻ,
സൈഫുദ്ദീൻ കെ.മാക്കോട്,
പ്രസിഡണ്ട് ജില്ലാ ജനകീയ നീതി വേദി
മർക്കസ് കോപ്ലക്സ് മാക്കോട് ,
പി.ഒ.കലനാട് 671317
കാസർകോട് ജില്ല
ഫോൺ: 9846465654
സ്വീകർത്താവ്,
ബഹു: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ,
ടർബൊപ്ലസ് ടവർ,
വികാസ് ഭവൻ പി.ഒ.
തിരുവനന്തപുരം. 695 033
സാർ,
വിഷയം: സാമൂഹിക പ്രവർത്തകനെ പഞ്ചായത്ത് ആഫീസിൽ വെച്ച് ആൾകൂട്ട വിചാരണ ചെയ്ത് ശിക്ഷ വിധിച്ചത് സംബന്ധിച്ച് :-
20.04.2020 ന് രാവിലെ 11.30ന് കാസർകോട് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി അംഗവും, സാമൂഹിക പ്രവർത്തകനും കിഡ്നി രോഗിയുമായ ബദറുദ്ദീൻ കറന്തക്കാടിനെ ചെമ്മനാട് ഗ്രാമപഞ്ചായത്തിനടുത്തുള്ള പലചരക്ക് കടയ്ക്ക് മുമ്പിൽ നിന്നും മേൽപറമ്പ പോലീസ് ഓഫീസർമാരായ, സി.ഐയും, എസ് ഐയും, കൂടി ചെമ്മനാട് പഞ്ചായത്ത് ഓഫിസിലേക്ക് കൂട്ടികൊണ്ട് പോകുകയും,ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അധികൃതരും, പഞ്ചായത്ത് മെഡിക്കൽ ഓഫിസറും കോവിഡ് 19 പ്രൊട്ടോക്കോൾ ലംഘിച്ച വിഷയവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ അദ്ദേഹം ഒരു കുറിപ്പെഴുതിയിരുന്നുവെന്നും
പ്രസ്തുത കുറിപ്പെതിനെതിരെ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥന്മാർ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് കൊണ്ട് പോയതു്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് മെഡിക്കൽ ഓഫിസറും ഓഫിസിലെ മറ്റു രണ്ട് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് പ്രസിഡണ്ടിന്റെ ചേമ്പറിൽ വെച്ച് കക്ഷിയെ മണിക്കൂറുകളോകം ചോദ്യം ചെയ്യുകയും പലവിധത്തിൽ ആക്ഷേപിക്കുകയും, പോസ്റ്റിട്ടതിനെ തിരുത്തി മാപ്പ് ചോദിച്ച് ലൈവ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു,
അവസാനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും, പോലീസ് ഉദ്യോഗസ്ഥന്മാരും ചേർന്ന് 21.04.20 മുതൽ രാവിലെ പഞ്ചായത്ത് ഓഫിസിലെത്താനും പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിക്കുന്ന സ്ഥലത്ത് ചെന്ന് പൊതുനിരത്തിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്ത് സെക്രട്ടറി നിർദേശിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്ന ഉത്തരവ് നൽകി പോലീസ് ഉദ്യോഗസ്ഥന്മാരും പഞ്ചായത്ത് ഭരണകൂടവും പഞ്ചായത്ത് സെക്രട്ടറിയും അദ്ദേഹത്തെ വിട്ടയക്കുകയുമാണ് ചെയ്തത്,
ഒരു ചെറിയ സന്നദ്ധ സംഘടനയുടെ പ്രവർത്തകനും ഇതേ പഞ്ചായത്തിൽ കൃഷിവകുപ്പിൽ അസൈമെന്റ് ബോർഡ് മെമ്പറുമായ അദ്ദേഹത്തെ ഇത്രയും അപരിഷ്കൃതമായ രീതിയിൽ ആൾകൂട്ട വിചാരണ ചെയ്ത് ശിക്ഷ വിധിക്കാൻ മാത്രം പൗരാണികകാല മാടമ്പിത്വ ഭരണ രീതിയിലേക്ക് പോകാൻ ഒരു ജനാധിപത്യ രാഷ്ട്രീയ കേരളത്തിൽ അനുവദിച്ചു കൊടുക്കാൻ പാടില്ലാത്തതാണ്,
ഒരു കിഡ്നി മാത്രമായി ജീവിതം തള്ളി നീക്കുന്നസ്വന്തമായി ഭവനമോ ഒരു സെന്റ് ഭൂമിയോ ഇല്ലാത്ത അവസ്ഥയിലും തന്നാലാവും വിധം സേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രവത്തകനെ അപമാനപ്പെടുത്തിയ സംഭവം ന്യായീകരിക്കാവുന്നതല്ല
മേൽ വിഷയത്തിൽ ബഹു ഡി ജി പി നേരിട്ട് ഇടപ്പെട്ട് കൊണ്ട് ശക്തമായ നിയമ നടപടികളും സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരെ വകുപ്പ് തല നടപടികളും സ്വീകരിക്കണമെന്നും, അന്നേ ദിവസം രാവിലെ 11.30 മുതൽ 1.30 വരെയുള്ള പഞ്ചായത്തിലെ CCTV ദൃശ്യങ്ങൾ പരിശോദിക്കാൻ ബന്ധപ്പെട്ട വകുപ്പു മേധാവികൾക്ക് ഉത്തരവ് നൽകണമെന്നും വിനയപൂർവ്വം അപേക്ഷിക്കുന്നു,
വിശ്വസ്ഥതയോടെ,
സൈഫുദ്ദീൻ കെ.മാക്കോട്
ഫോൺ: 9846465654
കാസർകോട്
24.04.2020
എതിർകക്ഷികൾ
1.സി.ഐ./എസ് ഐ
മേൽപറമ്പ പോലീസ് സ്റ്റേഷൻ
2. പഞ്ചായത്ത് പ്രസിഡണ്ട് / പഞ്ചായത്ത് സെക്രട്ടറി / പഞ്ചായത്ത് മെഡിക്കൽ ഓഫിസർ /
ചെമ്മനാട് ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് കര്യാലയം, കോളിയടുക്കം
3. മറ്റ് കണ്ടാലറിയാവുന്ന പഞ്ചായത്ത് വാർഡ് മെമ്പർമാരും ഓഫിസർമാരും,
കേരളം കാള വണ്ടി യുഗത്തിലേക്കോ
ردحذفإرسال تعليق